ആദ്യ 5ജി വീഡിയോ- ഓഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി

0
84

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ 5ജി (5G Call ) ഓഡിയോ-വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് ഐടി-ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്ഥാപിച്ചിരുന്ന ട്രയൽ നെറ്റ്‌വർക്കിലൂടെയാണ് മന്ത്രി 5-ജി ഫോണ്‍കോള്‍ വിജയകരമായി പരീക്ഷിച്ചത്.
മുഴുവൻ  നെറ്റ്വർക്കും രൂപകല്പന ചെയ്തതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ മന്ത്രി തന്നെയാണ് വീഡിയോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. ‘ആത്മനിര്‍ഭര്‍ 5-ജി’ എന്നാണ് വിഡിയോക്ക് നൽകിയ  തലക്കെട്ട്. ‘പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിത്. നമ്മുടെ സ്വന്തം 4G, 5G ടെക്‌നോളജി സ്റ്റാക്ക് ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുകയും,   ഇന്ത്യയിൽ നിർമ്മിച്ച് ലോകത്തിന് നൽകുന്നതുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ലോകത്തിന് മുമ്പിൽ ജയിക്കണമെന്നും മന്ത്രി പറഞ്ഞു.