കെഎസ്ആർടിസി ജീവനക്കാർക്ക്‌ ശമ്പള വിതരണം ഇന്ന് മുതൽ; അധികമായി 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

0
108

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക്‌ ശമ്പള വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നു . ധനവകുപ്പ് കൂടുതലായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപ്പറേഷന്റെ ശമ്പള വിതരണം തുടങ്ങുന്നത് . അധിക ധനസഹായത്തിനായി കെഎസ്ആർടിസി സർക്കാരിന് ഇന്നലെ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ജീവനക്കാരും പ്രതീക്ഷയിലാണ്.
ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ധനകാര്യ മന്ത്രി കെ എൻ.ബാലഗോപാലുമായി അവസാനവട്ട ചർച്ച നടത്തും. ആവശ്യമായ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.
സർക്കാർ നൽകുന്ന ഉറപ്പിൽ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അതേസമയം എല്ലാ മാസവും അഞ്ചിനു തന്നെ ശമ്പളം ലഭിക്കണം എന്ന ആവശ്യവുമായി ഇന്ന് സിഐടിയു ട്രാൻസ്പോർട്ട് ഭവനിൽ പ്രതിഷേധ സംഗമം ഇന്ന് നടത്തുകയാണ്.