സിനിമകൾ എത്തുന്നത് നായകന്റെ കാഴ്ചപ്പാടിൽ; സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്: നിഖില വിമൽ

0
88

ഭൂരിഭാഗം സിനിമകളും കഥ പറയുന്നത് നായകന്റെ കാഴ്ചപ്പാടിലാണെന്ന് നടി നിഖില വിമല്‍. ഇത്തരം ചിത്രങ്ങളിൽ നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്. വളരെ അപൂർവം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ. ഈ കാലഘട്ടത്തിൽ അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അവര്‍ ഒരു പത്രത്തിന് നലകിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ത്രീകളുടെതായ കഥകള്‍ പറയുന്ന സിനിമകള്‍ ഇപ്പോൾ തന്നെയും തേടിയെത്താറുണ്ടെന്നും നടി പറയുന്നു . എന്നാല്‍ അങ്ങിനെയുള്ള സിനിമകളിൽ കൂടുതലും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയമാക്കുക. അല്ലാതെ വളരെ സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണമെന്നും നിഖില കൂട്ടിച്ചേര്‍ത്തു.