ജോലിസ്ഥലത്ത് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യരുതെന്ന് മെറ്റാ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

0
80

ജോലിസ്ഥലത്ത് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യരുതെന്ന് മെറ്റാ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയയില്‍ പ്ലാറ്റ്ഫോമില്‍ ഇത്തരം ചര്‍ച്ചകള്‍ വര്‍ദ്ധിച്ചേക്കുമെന്നും അത് അപകടം വരുത്തിയേക്കുമെന്നും ചൂണ്ടികാട്ടിയാണ് മെറ്റയുടെ ഇടപെടല്‍. ‘അബോഷന്‍’ എന്ന വാക്ക് നിരോധിച്ചിരിക്കുന്നത് ജീവനക്കാര്‍ക്ക് പരസ്പരം സന്ദേശം അയയ്ക്കാനുളള വര്‍ക്ക് പേ്ളസ് എന്ന പ്ലാറ്റ്ഫോമിലാണ്. കമ്ബനിയുടെ പുതിയ നയമനുസരിച്ച്‌ ജോലിസ്ഥലത്ത് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച്‌ സംസാരിക്കാന്‍ പാടില്ല. ഗര്‍ഭച്ഛിദ്രം ശരിയോ തെറ്റോ, ഗര്‍ഭച്ഛിദ്രത്തിനുള്ള വഴികള്‍ അല്ലെങ്കില്‍ അവകാശങ്ങള്‍, വിഷയത്തെക്കുറിച്ചുള്ള രാഷ്ട്രീയ, മത, മാനുഷിക വീക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളോ സംവാദങ്ങളോ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ജീവനക്കാരനെ നയം വിലക്കുന്നു. മെറ്റാ എക്സിക്യൂട്ടീവ് വ്യാഴാഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞു എന്നാണ് ‘ദ് വെര്‍ജി’ലെ റിപ്പോര്‍ട്ട്.
ജോലിസ്ഥലത്ത് ജീവനക്കാര്‍ക്കിടയില്‍ ഏറ്റവും ഭിന്നിപ്പുണ്ടാക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ വിഷയമാണ് ഗര്‍ഭച്ഛിദ്രം എന്നാണ് മെറ്റായുടെ എച്ച്‌ആര്‍ മേധാവി ജാനെല്ലെ ഗേല്‍ പറഞ്ഞത്. മെറ്റായുടെ സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് മുന്‍പ് ഗര്‍ഭച്ഛിദ്രത്തെ ‘ഇത് ഞങ്ങളുടെ ഏറ്റവും വലിയ മൗലികാവകാശങ്ങളില്‍ ഒന്നാണെന്നു വിശേഷിപ്പിച്ചിരുന്നു. ഓരോ സ്ത്രീയ്ക്കും അവള്‍ അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. സ്ത്രീകളുടെ ആരോഗ്യത്തിനും സമത്വത്തിനും കുറച്ച്‌ കാര്യങ്ങള്‍ പ്രധാനമാണെന്നും അവര്‍ അടുത്തിടെ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ജോലിസ്ഥലത്ത്, ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു’ എന്നാണ് മെറ്റയുടെ ഏറ്റവും മുതിര്‍ന്ന എക്സിക്യൂട്ടീവുമാരില്‍ ഒരാളായ നവോമി ഗ്ലീറ്റ് ഒരു പോസ്റ്റില്‍ കുറിച്ചത്.