പാലക്കാട് മുട്ടിക്കുളങ്ങരയിൽ ക്യാംപിലെ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ രണ്ടുപേർ കസ്‌റ്റഡിയിൽ

0
73

പാലക്കാട് മുട്ടിക്കുളങ്ങരയിൽ ക്യാംപിലെ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മരണം ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.
വയൽ ഉടമ ഉൾപ്പെടെ രണ്ടു പേരാണ് കസ്റ്റഡിയിലായിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയതും വയലിനോട് ചേർന്നുള്ള സ്ഥലത്താണ്. കാട്ടുപന്നിയെ പിടികൂടാൻ കസ്റ്റഡിയിലുള്ള യുവാക്കളിൽ ഒരാൾ വൈദ്യുതിക്കെണി സ്ഥാപിച്ചിരുന്നു. രാത്രിയിൽ പന്നി കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ സ്ഥലത്തെത്തിയപ്പോഴാണ് പൊലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നാലെ പൊലീസുകാരുടെ മൃതദേഹം യുവാവ് വയലിന്റെ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. ഒരാളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തിയേക്കും. പൊലീസുകാരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.