Saturday
10 January 2026
20.8 C
Kerala
HomeKeralaഎല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ സിഐ ആര്‍.എസ്.ആദര്‍ശിനെതിരെയാണ് നടപടി. കോപ്പിയടി സ്ഥിരീകരിച്ച് പരീക്ഷ സ്‌ക്വാഡ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് നടപടി

കോപ്പിയടി വിഷയത്തെ പൊലീസ് മേധാവിയടക്കം വളരെ ഗൗരവമായിട്ടായിരുന്നു കണ്ടത്. ലോ അക്കാഡമി ലോ കോളജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിന്റെ പരീക്ഷയിലാണ് പൊലീസ് ട്രെയിംഗ് കോളജിലെ സിഐ ആര്‍.എസ്.ആദര്‍ശ് കോപ്പിയടിച്ചത്. ഈ കോപ്പിയടി സര്‍വകലാശാല സ്‌ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സര്‍വകലാശാല സ്‌ക്വാഡിനോടും പൊലീസ് ട്രെയിംഗ് കോളജ് പ്രിന്‍സിപ്പലിനോടും ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് തേടി.

ഇരുവിഭാഗവും കോപ്പി അടി സ്ഥിരീകരിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് സിഐ ആദര്‍ശിനെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയ്യാളെ സസ്‌പെന്‍ഡ് ചെയ്തത് ചൂണ്ടിക്കാട്ടി ഉത്തരവ് പുറത്തിറങ്ങി. മറ്റൊരു ഗുരുതര ആരോപണവും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. നിയമ വിദ്യാര്‍ത്ഥിയായിരിക്കെ പൊലീസ് ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആദര്‍ശ് ക്ലാസെടുത്തുവെന്നുള്ളതാണ്. ഈ സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments