കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

0
103

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായിരുന്ന സുനില്‍, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മേയ് പതിനാലിനാണ് സുനില്‍ കോണ്‍ഗ്രസ് വിട്ടത്.
മൂന്നു തലമുറകളായി, 50 വര്‍ഷത്തോളം കോണ്‍ഗ്രസിനെ കുടുംബം പോലെയാണ് കണ്ടിരുന്നത്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് വിടുന്നത് അത്ര എളുപ്പമായിരുന്നില്ല-സുനില്‍ പറഞ്ഞു. ഒരു പാര്‍ട്ടി അതിന്റെ മൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്നും വ്യതിചലിക്കുമ്പോള്‍, അതില്‍ നിന്ന് പുറത്തിറങ്ങുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.