മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്; മുസ്‌ലിമിനെയും ഇസ്‌ലാമിനേയും രണ്ടായാണ് കാണുന്നത്: ജസ്‌ല മാടശ്ശേരി

0
69

താൻ മുസ്‌ലിമിനെയും ഇസ്‌ലാമിനേയും ഇസ്‌ലാമിനിയും രണ്ടായി കാണുന്നതെന്നും ഇസ്‌ലാമാണ് തെറ്റ്, ഇസ്‌ലാമിനെ വിമര്‍ശിക്കാം മുസ്‌ലിമിനെ വിമര്‍ശിച്ചിട്ടെന്ത് കാര്യമെന്നും ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. അതേപോലെ തന്നെ സംഘപരിവാര്‍ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടതെന്നും ഇവിടുത്തെ യുക്തിവാദികളിള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിന് തനിക്ക് ജിഹാദി ചാപ്പകിട്ടിയെന്നും ജസ്‌ല പറയുന്നു.
മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ് എന്ന് പറഞ്ഞ ജസ്‌ല , അത് ഇസ്‌ലാം മതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെയാണ്ണെന്നും അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണെന്നും ഓൺലൈൻ മാധ്യമമായ ഡൂള്‍ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജസ്‌ല പറഞ്ഞു.
തനിക്ക് സെക്കുലര്‍ എന്ന് തോന്നുന്ന വേദികളില്‍ മാത്രമേ ഞാന്‍ പോകാറുള്ളവെന്നുംകേരളത്തിൽ മുസ്‌ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും ഒരുപോലെ ശത്രുത പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യം വളർന്നുവരുന്നതായും അവർ അഭിപ്രായപ്പെട്ടു. ഇവിടെ ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുന്നുണ്ട്. അവര്‍ ഇസ്‌ലാം മതത്തെ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും ജസ്‌ല അഭിപ്രായപ്പെടുന്നു.
അതേപോലെ തന്നെ മുസ്‌ലിങ്ങളെ പൊലീസിലും പട്ടാളത്തിലും എടുക്കരുതെന്ന് രാജ്യത്തെ സംഘപരിവാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ ഈ രാജ്യത്തിനായി മരിച്ചുവീണ എത്ര മുസ്‌ലിങ്ങളുണ്ടിവിടെ. ഇവിടെ പല ആളുകളും സംഘപരിവാരത്തിന്റെ ചാനലില്‍ പോയി ഇസ്‌ലാം മത വിമര്‍ശനം ഉന്നയിക്കുന്നത് കാണുന്നുണ്ട്. ഇതൊന്നുംതനിക്ക് പക്ഷെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ജസ്‌ല പറഞ്ഞു.