ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ കെ.എസ്.യു. നേതാക്കളുടെ മയക്കുമരുന്നു ഉപയോഗത്തിന്റെ തെളിവുകള്‍ പുറത്ത്

0
47

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ കെ.എസ്.യു. നേതാക്കളുടെ മയക്കുമരുന്നു ഉപയോഗത്തിന്റെ തെളിവുകള്‍ പുറത്ത്.
കെ എസ് യു നേതാക്കളുടെ മയക്ക് മരുന്ന് ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മുഖ്യമന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പോലീസിനും പരാതി നല്‍കി.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അലനും കോളേജ് യൂണിയന്റെ ജനറല്‍ സെക്രട്ടറി അനന്തുവും തമ്മില്‍ എം.ഡി.എം.എ ഉപേൃാഗവുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ചാറ്റും വീഡിയോയും ശബ്ദരേഖയും സാമൂഹ്യമാധ്യമങളിലൂടെ പുറത്തായതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.കെ.എസ്.യു നേതാക്കള്‍ക്ക് മയക്കമരുന്ന് മാഫിയയുമായി അടുത്തബന്ധം ഉണ്ടെന്നും എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും ആരോപിച്ചു.
മയക്ക മരുന്ന സംഘമാണ് പാവപ്പെട്ട കുടുമ്പങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിന് അകത്തും പുറത്തും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.
അല്‍ത്താഫ് എന്ന ഇടനിലക്കാരില്‍ നിന്നും കഞ്ചാവും എംഡിഎംഎ ശേഖരിച്ചു സ്‌കൂളുകളിലും കോളേജുകളിലും വില്‍പ്പന നടത്തുന്നു,
ആശയവിനിമയത്തിനായി ചില കോഡുകളും ഉപയോഗിക്കുന്നു. പെണ്‍കുട്ടികള്‍ക്കും ഇത്തരം സംഘങ്ങള്‍ സൗഹൃദം നടിച്ചു മയക്കുമരുന്നിന് അടിമയാക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും പറയുന്നു.ശാസ്താംകോട്ടയിലെ കോണ്‍ഗ്രസ് നേകാക്കളുടെ വാഹനങളിലാണ് സംഘം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.