ഒരു മാസത്തിനിടെ രാജ്യത്ത് കൊറോണ കേസുകൾ വീണ്ടും 2000 ത്തിൽ താഴെയെത്തി; പുതിയ രോഗബാധിതർ 1569 പേർ മാത്രം

0
50

ഡൽഹി: ഒരു മാസത്തിന് ശേഷം രാജ്യത്ത് വീണ്ടും പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 2000 ത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 1,569 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.44 ശതമാനമാണ്. 3,57,484 പരിശോധനകളാണ് 24 മണിക്കൂറിൽ നടത്തിയത്.

24 മണിക്കൂറിനിടെ 2,467 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,84,710 ആയി. രോഗമുക്തി നിരക്ക് 98.75 ശതമാനമായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 16,400 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.04 ശതമാനം മാത്രമാണ്. 0.59 ശതമാനമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. ഇതുവരെ 84.44 കോടി കൊറോണപരിശോധനകളാണ് നടത്തിയത്. 191.48 കോടി ഡോസ് വാക്‌സിനും നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൽഹി ഉൾപ്പെടെയുളളിടങ്ങളിൽ രോഗികളുടെ എണ്ണം നേരിയ തോതിൽ ഉയർന്നതോടെ നാലാം തരംഗത്തിന്റെ സൂചനകളാണെന്ന മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ വാക്‌സിനേഷൻ പദ്ധതിയുടെയും കൃത്യമായ പ്രതിരോധ നടപടികളുടെയും ബലത്തിലാണ് രോഗവ്യാപനം ഇത്ര വേഗത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ഡൽഹിയിൽ 377 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്രയിൽ 129 പേർക്കും രോഗം സ്ഥിരീകരിച്ചു.