ആലപ്പുഴയിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

0
72

ചേർത്തല:ആലപ്പുഴ തലവടിയിൽ മാർജിൻ ഫ്രീ മാർക്കറ്റിന് തീപിടിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പനയന്നാർകാവ് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന യൂണിവേഴ്‌സൽ മാർജിൻ ഫ്രീ മാർക്കറ്റിനാണ് ഇന്ന് പുലർച്ചെ തീ പിടിച്ചത്.

പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.