കുത്തനെ ഉയർന്ന് വിമാന ഇന്ധന വില

0
31

ഡൽഹി: വിമാന ഇന്ധന വില കുത്തനെ കുതിക്കുന്നു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിലയാണ് കുതിച്ചുയരുന്നത്. നിലവിൽ, അഞ്ച് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി.

ജനുവരി ഒന്ന് മുതലാണ് എടിഎഫ്ന്റെ വില വർദ്ധിക്കാൻ തുടങ്ങിയത്. കിലോ ലിറ്ററിന് 72,062 രൂപയായിരുന്ന എടിഎഫ് വില ഇപ്പോൾ 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ തവണയാണ് ഇന്ധന വില വർദ്ധിക്കുന്നത്.

റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലം ഇന്ധന വിലയിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശിക നികുതി അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധന വില നിരക്കുകളിൽ വ്യത്യാസം വന്നേക്കാം. എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയുമാണ് വിമാന ഇന്ധന വില പരിഷ്കരിക്കാറുള്ളത്.