കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0
81

കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്.

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. പ്രദേശവാസികള്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരുത ഗണേശ്.