‘ഭാര്യയ്ക്ക് സാരി ഉടുക്കാൻ അറിയില്ല’, മഹാരാഷ്ട്രയിൽ യുവാവ് ആത്മഹത്യ ചെയ്തു

0
89

ഭാര്യയിൽ അസന്തുഷ്ടനായ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ അജയ് സമാധൻ സാബ്ലെയാണ്(24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

തന്റെ ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ അറിയില്ലെന്നും, നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പാചകം ചെയ്യാനറിയില്ലെന്നും, ഹോട്ടൽ ഭക്ഷണമാണ് കഴിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ഇതുമൂലമുള്ള മനോവിഷമമാണ് ആത്മഹത്യാ കാരണമെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു.

അജയ് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ ആറ് മാസം മുമ്പ് ഇയാൾ വിവാഹം ചെയ്തു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിരാശ സ്റ്റാറ്റസുകൾ അജയ് പോസ്റ്റ് ചെയ്തിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.