കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ വിവാദത്തിൽ; സിലബസിന് പുറത്ത് നിന്ന് ചോദ്യങ്ങളെന്ന് പരാതി

0
107

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പറിനെ ചൊല്ലി വിവാദം. സർവകലാശാലാ ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്ന് ചോദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയൽ സയൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളിലെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യങ്ങൾ ഭൂരിഭാഗവും സിലബസിന് പുറത്ത് നിന്നാണ് ചോദിച്ചതെന്ന് അധ്യാപകർ ആരോപിക്കുന്നു.

നാനോ സയൻസിന്റെ ചോദ്യ പേപ്പറിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് സിലബസിൽ നിന്നുണ്ടായതെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ചോദ്യ പേപ്പർ പരിശോധിക്കുമെന്നും സർവകലാശാല അറിയിച്ചു.