ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

0
74

തിരുവനന്തപുരം: ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ മന്ത്രിമാര്‍. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും സ്കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) പറഞ്ഞു. ജൂണ് ഒന്നിന് കഴക്കൂട്ടം ഗവ ഹയർ സെക്കന്‍ററി സ്‌കൂളിൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടത്തും.