നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ലോഡ്ജിൽ മരിച്ച നിലയൽ

0
89

കൊച്ചി; നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ ഷെറിൻ സെലിൻ മാത്യൂ(27) ആണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിൽ രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്.യുവതി വർഷങ്ങളായി കൊച്ചിയിലാണ് താമസം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മനോവിഷമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.