അസമിലെ പ്രളയത്തില്‍(Assam flood) ദുരിതത്തിലായിരിക്കുന്നത് രണ്ടു ലക്ഷത്തോളം പേര്‍

0
63

അസമിലെ പ്രളയത്തില്‍(Assam flood) ദുരിതത്തിലായിരിക്കുന്നത് രണ്ടു ലക്ഷത്തോളം പേര്‍. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാര്‍ ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതിയില്‍ രണ്ടു പേര്‍ മരണപ്പെട്ടെന്നാണ് വിവരം.
കച്ചാര്‍ ജില്ലയില്‍ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടര്‍ പാടശേഖരവും കൃഷിയും വെള്ളത്തിലായി.
അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര(Brahmaputra) കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേയ്ക്കുള്ള തീവണ്ടി ഗതാഗതവും പാളത്തില്‍ മണ്ണ് വീണതിനെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്.