സ്‌മാര്‍ട്ട് ഫോൺ നിങ്ങളുടെ സമയം കൊല്ലുന്നുണ്ടോ? മാനസിക ആരോഗ്യത്തെ ബാധിക്കും

0
89

നമ്മുടെ സമൂഹത്തിലെ 90 ശതമാനം ചെറുപ്പക്കാരും സ്‌മാര്‍ട്ട് ഫോണില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ട്. ഇന്‍റര്‍നെറ്റിന്‍റെയും സ്‌മാര്‍ട്ട് ഫോണുകളുടെയും അമിതഉപയോഗം 18 മുതല്‍ 24 വരെയുള്ള പ്രായക്കാരിലെ മാനസിക ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങൾ. ലോകത്താകമനം കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് 34 രാജ്യങ്ങളിൽ സാപിയന്‍ ലാബ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഇക്കാലയളവില്‍ യുവാക്കളിലെ മാനസികാരോഗ്യം വലിയ അളവില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഫോണ്‍ ഉപയോഗം കൂടിയതോടെ സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. സ്‌മാര്‍ട്ട്‌ഫോൺ വ്യാപകമാകുന്നതിന് മുന്‍പുള്ള സാമൂഹ്യ സാഹചര്യവും അതിന് ശേഷമുള്ള സാമൂഹ്യ സാഹചര്യവും വേറിട്ടതാണെന്നും സാപിയന്‍ ലാബിന്‍റെ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഒരുദിവസം ഏഴ് മുതല്‍ പത്ത് മണിക്കൂര്‍ സമയം പലരും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ട്.

ഫോൺ വന്നതോടെ സാമൂഹിക ഇടപെടലുകൾ കുറഞ്ഞു. പലരും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്തരത്തിലുള്ള ഒറ്റപ്പെടൽ ചെറുപ്പക്കാരില്‍ ആത്മഹത്യാ ചിന്തകള്‍ വർധിക്കും. 2010 ന് മുന്‍പും ശേഷവും സംഭവിച്ച മാറ്റം പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. 2010 ന് ശേഷം, ചെറുപ്പക്കാരുടെ മാനസിക ആരോഗ്യം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും സാപിയന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിചിത്രമായ ചിന്തകൾ, ആത്മവിശ്വാസക്കുറവ്, ആഭയവും ഉത്കണ്‌ഠയും, സങ്കടം എന്നിവയാണ് മാനസിക ആരോഗ്യസ്ഥിതി മോശമായ ചെറുപ്പക്കാരില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍.