ചുവന്ന് തുടുത്ത് ചന്ദ്രൻ: ഈ വർഷത്തെ ആദ്യ ബ്ലഡ് മൂൺ പ്രതിഭാസം വരുന്നു, ഇന്ത്യയിൽ എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

0
67

ന്യൂയോർക്ക്: ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കുന്നതിനെയാണ് ബ്ലഡ് മൂൺ എന്ന് അറിയപ്പെടുന്നത്. പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാൽ ഈ സമയത്ത് ചന്ദ്രന് ചുവപ്പ് നിറമായിരിക്കും.

നാസ വെബ്സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ബ്ലഡ് മൂൺ വ്യക്തമായി കാണാം. ഇന്ത്യയിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കില്ല.

ഇന്ത്യൻ സമയം പ്രകാരം മെയ് 16 രാവിലെ 7 മണിക്ക് ശേഷമാണ് ബ്ലഡ് മൂൺ ദൃശ്യമാവുക. ഇന്ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ സംഭവിക്കുന്നത്. ബ്ലഡ് മൂൺ കാണാൻ സാധിക്കാത്തവർക്ക് നാസ തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ പാതയിൽ എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം. ഈ സമയം പൂർണ്ണമായും ഭൂമിയുടെ നിഴലിൽ ചന്ദ്രൻ എത്തുന്നു.