കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി

0
73

കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുൻപാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ വച്ച് ആയുധങ്ങളുമായി എത്തിയാണ് മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതിരായി തിരിച്ചെത്തി.

മെയ് 12നാണ് സംഭവം. തമിഴ്‌നാട് തീരത്ത് നിന്ന് മടങ്ങും വഴി കൊച്ചി തീരത്ത് നിന്ന് 7 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ട് തട്ടിക്കൊണ്ടുപോയത്. തേങ്ങാ പട്ടണം ഭാഗത്തേക്കാണ് ബോട്ട് കൊണ്ടുപോയത്. കൊച്ചി പള്ളത്താം കുളങ്ങര ജയന്റെ ഉടമസ്ഥയിലുള്ള യു ആൻറ് കോ 3 എന്ന ബോട്ടാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് മറ്റൊരു ബോട്ടിൽ തൊഴിലാളികളെ കൊച്ചിയിലേക്ക് സുരക്ഷിതരായി മടക്കി വിട്ടു.

ബോട്ടിന്റെ സ്രാങ്കുമായി ബന്ധപ്പെട്ട പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു.