കാലവർഷത്തിൽ മാറ്റം; സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോർട്ട്

0
141

എറണാകുളം: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്)യിലെ ശാസ്ത്ര സംഘമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്. മിന്നൽ പ്രളയത്തിന് കാരണമായേക്കാവുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്നാണ് ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ.

നേച്ചർ മാഗസീനിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ കാലവർഷത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അറബിക്കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന അസാധാരണമായ ചൂടാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിൽ. സംസ്ഥാനത്ത് 20 സെന്റീമീറ്റർവരെ മഴ ലഭിച്ചേക്കാം. മേഘവിസ്‌ഫോടനത്തിന്റെ ഭാഗമായി കേരള തീരത്ത് കൂമ്പാര മേഘങ്ങൾ രൂപപ്പെട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

1980-99, 2000-2019 എന്നീ കാലയളവിലാണ് ശാസ്ത്ര സംഘം പഠനം നടത്തിയിരിക്കുന്നത്. കുസാറ്റ് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം. വിദേശ സർവ്വകലാശാലകളിലെ അദ്ധ്യാപകരുടെ പഠനത്തിൽ സഹകരിച്ചിരുന്നു.