നടി പല്ലവി ഡേ മരിച്ച നിലയില്‍

0
58

കൊൽക്കത്ത: ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയിൽ കണ്ടെത്തി. പല്ലവിയുടെ കൊൽക്കത്തയിലെ ഗാർഫ ഏരിയയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ബംഗാൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘മോൻ മനേ നാ’ എന്ന സീരിയലിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് പല്ലവി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. അതിനുശേഷം, സരസ്വതി പ്രേം, അമി സിറാജർ ബീഗം തുടങ്ങി നിരവധി ഷോകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു.