ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്

0
102

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്.

ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകള്‍ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ ഇടപാട് നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്.

 

കഴിഞ്ഞ മാസമാണ് 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഏകദേശം അഞ്ച് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് ഇന്നലെ ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. ഈ കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.

ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്. ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്ബോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താന്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മസ്‌ക് വ്യക്തമാക്കിയിരുന്നു.