കോഴിക്കോട് പരസ്യചിത്ര മോഡലായ ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

0
99

കോഴിക്കോട്: കോഴിക്കോട് പരസ്യചിത്ര മോഡലായ ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്ബ്, എംഡിഎംഎ എന്നിവ കണ്ടെത്തി.

പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് എസിപി കെ സുദര്‍ശനന്‍ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്‌ക്കും ലഹരി നല്‍കിയിരുന്നോ എന്നറിയാന്‍ രാസ പരിശോധന നടത്തും.

 

12.15നാണ് പോലീസിന് മരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിച്ചുവെന്ന് സജ്ജാദ് പറഞ്ഞത് പോലീസിനോട് മാത്രമാണ്. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ ഷഹനയുടെ പോസ്റ്റ്‌മോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തും. പോസ്റ്റ്മോര്‍ട്ടത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒന്നരവര്‍ഷം മുന്‍പായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്ബില്‍ ബസാറില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവര്‍. പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. ജനലഴിയില്‍ തൂങ്ങിയ നിലിയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.