മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസിലാകും; പി ടി പരാമർശത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രാജീവ്

0
93

തിരുവനന്തപുരം: പി ടി തോമസിനെതിരായ പരാമർശത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസിലാകും. മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് കോൺ​ഗ്രസ് ഈ വിഷയം ഉയർത്തുന്നത്. ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാനുള്ള സൗഭാഗ്യം എന്നാണ് ഉദ്ദേശിച്ചത് എന്നും രാജീവ് പ്രതികരിച്ചു.
ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾക്ക്  ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ആ അർത്ഥത്തിലാണ് പറഞ്ഞത്. കോൺ​ഗ്രസിൽ നിന്ന് വലിയ ഒഴുക്കാണ് ഇടതുപക്ഷത്തേക്ക്. സ്വീകരണ കേന്ദ്രങ്ങളിൽ ഇത് പ്രകടമാണ്. മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്നാണല്ലോ എന്നും രാജീവ് അഭിപ്രായപ്പെട്ടു.