ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഫോണ്‍വിളിയുടെ പേരിലുള്ള തര്‍ക്കം

0
69

അയര്‍ക്കുന്നം : സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബത്തില്‍ ദുരന്തം വിതച്ചത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍. ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങളും സാഹചര്യങ്ങളും വിവരിച്ചാണ് സുധീഷ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയത്. ഇത് പോലീസ് പരിശോധിച്ചുവരുകയാണ്.

അടുത്ത ദിവസംതന്നെ ഫോണ്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിനൊപ്പം ഫോണ്‍ ബില്ലുകളും പെന്‍ഡ്രൈവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ ബില്ലില്‍ ടിന്റു വിളിച്ചിരുന്നയാളുടെ നമ്പര്‍ അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. മരിച്ച സുധീഷിനെക്കുറിച്ച് സമീപവാസികള്‍ക്കും നല്ല അഭിപ്രായമായിരുന്നു. ദുരന്തവാര്‍ത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും വീടിനുമുന്നില്‍ തടിച്ചുകൂടി. കേട്ടവര്‍ക്കൊന്നും ഈ വാര്‍ത്ത ആദ്യം വിശ്വസിക്കാനുമായില്ല. അടുത്തയാഴ്ച സൗദിയിലേക്ക് മകനെയുംകൂട്ടി ഇരുവരുമൊന്നിച്ച് മടങ്ങാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

കഴിഞ്ഞ ദിവസം വിളിക്കരുതെന്ന് താക്കീത് നല്‍കിയ നമ്പരിലേക്ക് വീണ്ടും വിളിയും സംസാരവും തുടര്‍ന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയില്‍ മൃതദേഹം കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പില്‍ ഇത് എഴുതിവച്ചു. തുടര്‍ന്ന് സുധീഷ് ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച് മുറിയിലെ തട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങുകയായിരുന്നുcrime.