മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയില്‍

0
88

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് ചാടിയ പ്രതി ഷിനോയ് പിടിയില്‍. തമിഴ്നാട് (Tamil Nadu) തിരുപ്പൂരിൽ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഴൽമന്ദം സ്വദേശി ഷിനോയി ജയിൽ ചാടിയത്. രാവിലെ പണിക്ക് ഇറക്കിയപ്പോൾ ആയിരുന്നു ജയിൽ ചാട്ടം. അടിപിടിക്കേസിൽ ഏപ്രിലിൽ ആണ് ഷിനോയ് അറസ്റ്റിലായത്. ജാമ്യം എടുക്കാൻ ആളില്ലാതെ വന്നതോടെ റിമാൻഡ് തുടർന്നു.മദ്യപിച്ച് വീട്ടിൽ സ്ഥിരം തർക്കം ഉണ്ടാക്കുന്ന ആളാണ്‌ ഷിനോയ്. ഇയാൾക്കായി പൊലിസ് തെരച്ചിൽ തുടങ്ങി.