ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു

0
92

ബിഹാർ പാട്‌നയിലെ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. ഫയലുകൾ കത്തി നശിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടയുടൻ സെക്രട്ടേറിയറ്റിനകത്തുള്ളവരെ പുറത്തെത്തിച്ചു.

ജെപി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈഡ്രോളിക് മെഷീനികുൾ ഉൾപ്പെടെ തീ നിയന്ത്രണവിധേയമാക്കാൻ എത്തിച്ചിട്ടുണ്ട്. 15 ഫയർ ടെൻഡറുകളാണ് തീ അണയ്ക്കാനായി കൊണ്ടുവന്നതെന്ന് ഫയർ സർവീസസ് ഡിജി ശോഭ അഹോത്കർ അറിയിച്ചു. എന്നിട്ടും തീ അണയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വീണ്ടും ഫയർ ടെൻഡറുകൾ എത്തിച്ചു.

സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ പോലും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ഫയലുകളും കമ്പ്യൂട്ടറുകളുമാണ് കത്തി നശിച്ചത്.