ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; നവവധു തൂങ്ങിമരിച്ചു

0
102

ചെന്നൈ : ഭർതൃവീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതിൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. അരിസിപെരിയൻകുപ്പം സ്വദേശിയായ കാർത്തികേയന്റെ ഭാര്യ രമ്യ (27) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രമ്യ.

സ്വന്തം വീട്ടിലെ ഫാനിലാണ് രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറിയിൽ എത്തിയ അമ്മയാണ് രമ്യയെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഏപ്രിൽ ആറിനായിരുന്നു രമ്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലാണ് കഴിഞ്ഞത്. ശുചിമുറി വേണമെന്ന് രമ്യ ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് മിക്കപ്പോഴും വഴക്കിലാണ് കലാശിച്ചത്. രമ്യയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.