അമിതമായി മുടി കൊഴിയാറുണ്ടോ ? ഇതാകാം കാരണം

0
64

ഇന്ന് അധികം ആളുകളെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് മുടികൊഴിച്ചിൽ (hairfall). ദിവസവും ഒരു നിശ്ചിത അളവിൽ മുടി കൊഴിയുന്നത് സാധാരണമാണ്. ആളുകൾക്ക് സാധാരണയായി ഓരോ ദിവസവും 100 മുടി വരെ നഷ്ടപ്പെടും. മുടികൊഴിച്ചിൽ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചന കൂടിയാണ്…- പോഷകാഹാര വിദഗ്‌ദ്ധനായ ലോവ്‌നീത് പറയുന്നു.

ഒരു വ്യക്തിയ്ക്ക് സാധാരണയേക്കാൾ കൂടുതൽ മുടി കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരിൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഒളിഞ്ഞിരിക്കാമെന്നും ലോവ്‌നീത് പറയുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയാണ് മുടികൊഴിച്ചിലിന് പിന്നിലെ പ്രധാനകാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

പ്രസവം, ആർത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ മൂലമുള്ള ഹോർമോൺ മാറ്റങ്ങൾ ഉൾപ്പെടെ പലതരം അവസ്ഥകൾ മുടികൊഴിച്ചിലിന് കാരണമാകും. കൂടാതെ, പിസിഒഎസ് പോലെയുള്ള അമിത ആൻഡ്രോജൻ അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം കൊണ്ട് എൻഡോക്രൈൻ ഡിസോർഡേഴ്സ് മുടി കൊഴിച്ചിലിന് കാരണമാകുമെന്നും ലോവ്നീത് കൂട്ടിച്ചേർത്തു.

മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണം ശാരീരികവും വൈകാരികവുമായ സമ്മർദ്ദമാണ്. ശാരീരികമോ വൈകാരികമോ ആയ ആഘാതത്തിന് ശേഷവും മുടികൊഴിയാം. എന്നാൽ അത് അത്തരം മുടികൊഴിച്ചിൽ താൽക്കാലികമാണെന്ന്  ലോവ്നീത് പറഞ്ഞു.

ഭക്ഷണക്രമവും മുടികൊഴിച്ചിലിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഉയർന്ന ഗ്ലൈസെമിക് കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം മുടികൊഴിച്ചിൽ ബാധിക്കും. മുടി കൊഴിച്ചിലുമായി പാലുൽപ്പന്നങ്ങളുടെ ഉപഭോഗവും ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയോ വീക്കമോ ഉത്തേജിപ്പിക്കുന്നതായി ലോവ്നീത് വിശദീകരിക്കുന്നു. പ്രോട്ടീന്റെയും ഇരുമ്പിന്റെ കുറവ് അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും.

ഭക്ഷണത്തിന് പുറമേ, ഒരാൾ കഴിക്കുന്ന മരുന്നുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും.”അർബുദം, സന്ധിവാതം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഒരു പാർശ്വഫലമായും മുടികൊഴിച്ചിൽ ഉണ്ടാകാം.

https://www.instagram.com/reel/Cc5S4z3lOou/?utm_source=ig_web_copy_link