‘കേക്ക് വാങ്ങിക്കാൻ പോലും കഴിഞ്ഞില്ല’: രണ്ട് വയസുകാരനായ മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ല: അമ്മ ആത്മഹത്യ ചെയ്തു

0
78

ബെംഗളൂരു: രണ്ട് വയസുള്ള മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ലെന്ന് വിഷമിച്ച് അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിനിയായ തേജസ്വിയാണ് ആത്മഹത്യ ചെയ്തത്. 35 കാരിയായ തേജസ്വിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സുഹൃത്തുക്കൾ. തേജസ്വിയെ പ്രദേശവാസികളും ഭർത്താവും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. ഭര്‍ത്താവ് ശ്രീകാന്തിന്റെ ബിസ്‌നസ്സ് തകര്‍ന്നതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു കുടുംബം അനുഭവിച്ചിരുന്നത്. അതിനിടെയാണ് രണ്ടുവയസുകാരനായ മകന്റെ ജന്മദിനം എത്തിച്ചേര്‍ന്നത്. മകന്റെ ജന്മദിനം ആഘോഷിക്കാൻ പണം കിട്ടാതെ വന്നതോടെ തേജസ്വി ധർമ്മസങ്കടത്തിലായി. കേക്ക് പോലും വാങ്ങിക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് തേജസ്വി കഴിഞ്ഞ ദിവസം സീലീംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. തേജസ്വിക്ക് നാലുവയസുകാരിയായ ഒരു മകളുമുണ്ട്. തേജസ്വിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് സഹോദരന്‍ അജയ് കുമാറും പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.