വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
115

വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു കേവലമൊരു യാത്രാ സംവിധാനം മാത്രമല്ല. അടിസ്ഥാന സൗകര്യത്തില്‍ പുറകില്‍ നില്‍ക്കുന്ന നമ്മുടെ നാടിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യത കൂടിയാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വ്യവസായവും വിനോദസഞ്ചാരവും ഉള്‍പ്പെടെ സകല മേഖലകളുടേയും വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സാധിക്കുമെന്നും പദ്ധതിയുടെ പ്രാധാന്യം ഭൂരിപക്ഷം മലയാളികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വിധേയരാകാതെ നാടിന്റെ നന്മയ്ക്കായി അവര്‍ നിലയുറപ്പിക്കുന്നു. സില്‍വര്‍ ലൈന്‍ വേണമെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ്‌
വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണ് സിൽവർ ലൈൻ പദ്ധതി. അതു കേവലമൊരു യാത്രാ സംവിധാനം മാത്രമല്ല. അടിസ്ഥാന സൗകര്യത്തിൽ പുറകിൽ നിൽക്കുന്ന നമ്മുടെ നാടിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വ്യവസായവും വിനോദസഞ്ചാരവും ഉൾപ്പെടെ സകല മേഖലകളുടേയും വളർച്ചയ്ക്ക് ഊർജ്ജം പകരാൻ സിൽവർ ലൈൻ പദ്ധതിയ്ക്ക് സാധിക്കും. പദ്ധതിയുടെ പ്രാധാന്യം ഭൂരിപക്ഷം മലയാളികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും വിധേയരാകാതെ നാടിൻ്റെ നന്മയ്ക്കായി അവർ നിലയുറപ്പിക്കുന്നു. സിൽവർ ലൈൻ വേണമെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു.