സെന്‍സെക്‌സില്‍ നഷ്ടം 848 പോയന്റ്, നിഫ്റ്റി 16,200ന് താഴെ

0
54

മുംബൈ: ആഗോള വിപണിയില്‍ തുടരുന്ന അനിശ്ചിതത്വം പ്രതീക്ഷിച്ചതുപോലെ തിങ്കളാഴ്ചയും രാജ്യത്തെ സൂചികകളെ പിടികൂടി. നിഫ്റ്റി 16,300ന് താഴെയെത്തി.
സെന്‍സെക്‌സ് 848 പോയന്റ് നഷ്ടത്തില്‍ 54,005ലും നിഫ്റ്റി 241 പോയന്റ് താഴ്ന്ന് 16,170ലുമാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പന സമ്മര്‍ദംതുടരുകയാണ്. കഴിഞ്ഞ വ്യാപാര ദിനത്തില്‍മാത്രം 5,517.08 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.
ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്‌സ്, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍, എസ്ബിഐ, ഐടിസി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പവര്‍ഗ്രിഡ്, യുപിഎല്‍, സ്പ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.