Wednesday
17 December 2025
30.8 C
Kerala
HomeIndiaഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊന്ന് കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊന്ന് കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ കൊന്ന് കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നോയിഡയിലാണ് സംഭവം. സന്ദീപ്, ഷഹ്ന ഹുസൈൻ, സന അലി എന്നിവരാണ് പിടിയിലായത്. ലക്ഷക്കണക്കിനു രൂപയാണ് ഇവർ കൊള്ളയടിച്ചത്.

ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയ ഇവർ പണക്കാരെ മാത്രം സുഹൃത്തുക്കളാക്കാറാണ് പതിവ്. പിന്നീട്, ഇവരുമായി ചാറ്റ് ചെയ്ത് പരസ്പരം നമ്പറുകൾ കൈമാറി ബന്ധം സ്ഥാപിക്കും. സംഘത്തിലെ സ്ത്രീകളാണ് ഇതിനൊക്കെ നേതൃത്വം നൽകുക.

പിന്നീട് സ്ത്രീകൾ ഇരകളുമായി നേരിട്ട് സംബന്ധിക്കും. ഇവർക്ക് കുടിക്കാൻ നൽകുന്ന പാനീയത്തിൽ മയക്കുമരുന്ന് കലർത്തും. ഇത് കുടിച്ച് ഇരകൾ ബോധരഹിതരാവുമ്പോൾ അവരുടെ പക്കൽ നിന്നുള്ള വിലപിടിച്ച വസ്തുവകകൾ അപഹരിച്ച് സംഘം രക്ഷപ്പെടും. മയക്കാൻ കലർത്തുന്ന പാനീയം ചിലരുടെ മരണത്തിലേക്കും നയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments