ദാവൂദിന്റെ അനുയായികളുടെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്‌ഡ്‌ : ഛോട്ടാ ഷക്കീലിന്റെ അനുചരൻ കസ്റ്റഡിയിൽ

0
63

മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ അനുയായികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി വീട് നടത്തി. മുംബൈയിലും അടുത്തുള്ള താനെ ജില്ലയിലുമുള്ള നിരവധി പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്.

ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ പലരും ഹവാല ഇടപാടുകാരും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളുമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു അധോലോക നേതാവായ ഛോട്ടാ ഷക്കീലിന്റെ അനുചരൻ സലിം ഖുറേഷിയെന്ന സലിം ഫ്രൂട്ടിനെ അന്വേഷണ ഉദ്യോഗസ്ഥർ മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഖുറേഷിയെ ഇതിനുമുമ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒരേ സമയം പല സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. നാഗ്പട, ഗോരെഗാവോൻ, ബോറിവലി, സാന്താക്രൂസ്, മുംബ്ര, ബിണ്ടി ബസാർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.