സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

0
76

വെഞ്ഞാറമൂട് സദാചാര പോലിസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി സുബിനാണ് അരുവിപ്പുറത്തുള്ള സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ മരിച്ചത്. ഈ മാസം രണ്ടിന് സദാചാര പോലീസ് ചമഞ്ഞ് സ്വകാര്യ മെഡിക്കൽ കോളേജിലെ നഴ്സിനെയും ഭർത്താവിനെയും മർദ്ദിച്ച കേസിനെ തുടർന്ന് മൂന്ന് ദിവസമായി സുബിൻ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്നു