നൈജീരിയൻ സ്വദേശിയ തല്ലിക്കൊന്ന സംഭവം; ആറ് നൈജീരിയൻ പൗരൻമാർ മഹാരാഷ്ട്രയിൽ പിടിയിൽ

0
73

മുംബൈ: നൈജീരിയൻ സ്വദേശിയെ ആറ് നൈജീരിയൻ പൗരൻമാരെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ഷില്ലോങ് വഴി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് നൈജീരിയൻ സ്വദേശി മൈക്കൾ കിച്ചസേബയെ തട്ടിക്കൊണ്ട് പോയി തല്ലിക്കൊന്നത്.

മൃതദേഹം നായ്‍ഗാവിലെ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെടുത്തത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.