Monday
12 January 2026
23.8 C
Kerala
HomeIndiaഏഴുപേര്‍ മരിച്ച തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് അല്ല, പ്രണയനൈരാശ്യം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

ഏഴുപേര്‍ മരിച്ച തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് അല്ല, പ്രണയനൈരാശ്യം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്‌

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് വെളിപ്പെടുത്തൽ. ഫ്ളാറ്റിലെ യുവതി പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് നടത്തിയ ആക്രമണമാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട്, തീപിടുത്തമുണ്ടായ കെട്ടിടത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ശുഭം ദീക്ഷിതി(27)നെ പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. വിജയ്നഗർ സ്വർണഭാഗ് കോളനിയിലുള്ള കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയോട് ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയിരുന്നു.

എന്നാൽ, ഇത് നിരസിച്ച യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതോടെ ശുഭം ശനിയാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലെത്തി യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. എന്നാൽ, സ്കൂട്ടറിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതോടെ വൻദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments