അദ്ധ്യാപകനായ പിതാവ് മകളെ പീഡിപ്പിച്ചു; കുടുക്കാൻ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി മകൾ; ഒടുവിൽ 18-കാരിക്ക് നീതി

0
85

പാറ്റ്‌ന: മകളെ പീഡിപ്പിച്ച പിതാവ് പിടിയിൽ. ബിഹാറിലെ സമസ്തിപൂർ സ്വദേശിയും 50-കാരനുമായ പിതാവാണ് കേസിലെ പ്രതി. നീതി ലഭിക്കുന്നതിനായി അച്ഛൻ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് അറസ്റ്റിലായത്.

അദ്ധ്യാപകനായ പ്രതി തന്റെ 18കാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പെൺകുട്ടി ഒളിക്യാമറ വെച്ച് പകർത്തുകയും പിതാവിന്റെ ക്രൂരകൃത്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണ വിവരം അറിഞ്ഞിട്ടും കുട്ടിയുടെ അമ്മ എതിർത്തില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തിൽ അനേഷണം തുടരുകയാണെന്ന് സബ്ഡിവിഷൻ ഡിഎസ്പി സാഹിയാർ അഖ്തർ അറിയിച്ചു.