തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനം സൃഷ്ടിച്ചത് ടണ്‍ കണക്കിന് വെറുപ്പും വിദ്വേഷവുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

0
148

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനം സൃഷ്ടിച്ചത് ടണ്‍ കണക്കിന് വെറുപ്പും വിദ്വേഷവുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.എസ് എഫ് ഐ കണ്ണൂര്‍ ജില്ല സമ്മേളേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.
സൗഹൃദ സംഭാഷണങ്ങളില്‍ പോലും വെറുപ്പും വിദ്വേഷവും കലര്‍ത്തുന്നവരാണ് സംഘപരിവാര്‍ നേതാക്കളെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.ജെ പി നദ്ദയുടെയും പി സി ജോര്‍ജ്ജിന്റെയും പ്രസ്താവനകളെ റ്റെപ്പെട്ട സംഭവങ്ങളായി കാണരുത്. പി സി ജോര്‍ജ് ഒരു ഉപകരണം മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനം ടണ്‍ കണക്കിന് വെറുപ്പും വിദ്വേഷവുമാണ് ഉല്‍പ്പാദിപ്പിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ഭയത്തിന് കീഴ്‌പ്പെട്ടു കഴിഞ്ഞു.പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാനേയില്ല.ഇന്ത്യ കോവിഡ് മരണങ്ങള്‍ മൂടിവവച്ചുവെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ കുറിച്ചുള്ള വാര്‍ത്ത വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ട പ്രധാന രാഷ്ടീയ പാര്‍ട്ടികള്‍ ആ കടമ നിര്‍വ്വഹിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സി പി ഷിജു പതാക ഉയര്‍ത്തിയതോടെ കണ്ണൂര്‍ മയ്യിലിലെ ധന്‍രാജ് നഗറില്‍ എസ് എഫ് ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി.403 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.