മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്; വിഡിയോ

0
81

കുട്ടികളുടെ മാരത്തണിൽ ഓടി മെഡൽ സ്വന്തമാക്കി താറാവ്. റിങ്കിൾ എന്ന് പേരുള്ള താറാവാണ് മാരത്തണിൽ പങ്കെടുത്തത്.

താറാവിനായി ഉടമ ക്രിയേറ്റ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ റിങ്കിളിൻ്റെ ഓട്ടത്തിൻ്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 5 ദിവസം മുൻപ് പങ്കുവച്ച ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് മാരത്തണിലാണ് പ്രത്യേക അതിഥിയായി റിങ്കിൾ പങ്കെടുത്തത്.

കുട്ടികളുടെ ഒരു കിലോമീറ്റർ മാരത്തൺ 18 മിനിട്ട് കൊണ്ട് റിങ്കിൾ ഓടിത്തീർത്തു. റിങ്കിളിൻ്റെ ഓട്ടവും ഓട്ടം പൂർത്തിയാക്കിയ റിങ്കിളിന് അധികൃതർ മെഡൽ സമ്മാനിക്കുന്നതും വിഡിയോയിൽ കാണാം.