ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം; വിഡിയോ

0
66

ഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിനു തീപിടിച്ച് 7 മരണം. മരണപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 9 പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടുത്തതിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആളുകളൊക്കെ ഉറക്കത്തിലായിരിക്കെ രാവിലെ 3.10നായിരുന്നു അപകടം. കെട്ടിടത്തിൻ്റെ ബേസ്മെൻ്റിലാണ് ആദ്യം തീപിടിച്ചത്.

പിന്നീട് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീപടർന്നു. തുടർന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. കെട്ടിട ഉടമയെ പൊലീസ് പിടികൂടിയിട്ടുണ്ട്.