Saturday
10 January 2026
20.8 C
Kerala
HomeIndiaജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ദില്ലി: ജമ്മു കശ്മീരിലെ അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അഫ്റഫ് മൌൾവി ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇയാൾ വർഷങ്ങളായി മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് സുരക്ഷ സേന അറിയിക്കുന്നത്.
അമർനാഥ് യാത്രയ്ക്കായുള്ള റൂട്ടിലാണ് ഏറ്റുമുട്ടൽ. ഈ റൂട്ടിന്റെ സുരക്ഷ സംവിധാനങ്ങൾ സൈന്യം വിലയിരുത്തി വരുന്നതിനിടെയാണ് ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. പിന്നാലെ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അമർനാഥ് യാത്ര അട്ടിമറിക്കാനുള്ള ഭീകരുടെ നീക്കത്തിന് നൽകിയ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments