Saturday
10 January 2026
31.8 C
Kerala
HomeKeralaമലപ്പുറത്ത കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു

മലപ്പുറത്ത കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു

മലപ്പുറം പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവച്ച് ഭര്‍ത്താവ് കിണറ്റില്‍ ചാടിയ സംഭവത്തില്‍ കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു. മുഹമ്മദിന്റെ മൃതദ്ദേഹം മാമ്പുഴയിലുമെത്തിച്ചു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അഞ്ചു വയസുള്ള മകള്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേ സമയം കൊലപാതകം ആസ്സ്ത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍, പതിനൊന്നുവയസുകാരി മകള്‍ ഫാത്തിമ എന്നിവരുടെ മൃതദേഹം ജാസ്മിന്റെ വീട് സ്ഥിതി ചെയ്യുന്ന കൊണ്ടിപറമ്പില്‍ എത്തിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയാണ് മുഹമ്മദ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മുഹമ്മദിന്റെ മൃതദേഹം മാമ്പുഴയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം.
ഇന്നലെയാണ് മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എായിരുന്നു് പ്രാഥമിക വിവരം.
ഭാര്യയെയും കുട്ടികളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കിണറ്റിലും ഭാര്യ, മകള്‍ എന്നിവരുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെത്തി. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments