ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
69

ഇടുക്കി: ശാന്തൻപാറയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

രണ്ട് ദിവസം മുൻപാണ് പാണ്ട്യരാജിനേയും ശിവരഞ്ജിനിയെയും കാണാതാകുന്നത്. തുടർന്ന്, നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന്, വെള്ളിയാഴ്ച ഇരുവരെയും ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി ഒന്നിലധികം ആത്മഹത്യകളാണ് അരങ്ങേറുന്നത്.