മഞ്ജുവാര്യരെ ഇഷ്മാണ്; ശല്യം ചെയ്തിട്ടില്ല; അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് സനൽകുമാർ ശശിധരൻ

0
83

എറണാകുളം: മഞ്ജുവാര്യരുടെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പോലീസ് തീവ്രവാദിയെപ്പോലെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും സനൽകുമാർ പറഞ്ഞു. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.

സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തി ഒന്നു രണ്ടു പേരുടെ തടവിൽ ആണെന്നാണ് താൻ പറഞ്ഞത്. ഇത് അന്വേഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. തനിക്കെതിരെ നൽകിയ കേസ് ജാമ്യം ലഭിക്കാവുന്നതാണ്. അതിനാൽ ഒരു ഫോൺ കോളിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫോണിൽ തന്നെ വിളിച്ചിരുന്നെങ്കിൽ പോലീസിന് മുൻപിൽ ഹാജരാകുമായിരുന്നു. എന്നാൽ ഇതിന് പകരം ഭീകരരെ പിടികൂടാനെത്തുന്നതുപോലെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്താണ് പോലീസ് എത്തിയത്. താനും കുടുംബാംഗങ്ങളും ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പോലീസ് പിടികൂടിയത്. ഇന്നോവ വാഹനത്തിൽ മഫ്തിയിലെത്തിയ പോലീസുകാർ പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. മഞ്ജുവാര്യയെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ശല്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സനൽകുമാറിന് ജാമ്യം നൽകിയത്.