Wednesday
17 December 2025
31.8 C
Kerala
HomeEntertainmentഎ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി

എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‍റിന്‍റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്.

https://www.instagram.com/p/CdLuEkvvJIo/

RELATED ARTICLES

Most Popular

Recent Comments