മുന്‍ നടിയും ഡച്ചസ് ഓഫ് സസെക്‌സ് സുമായ മേഗന്‍ മാര്‍ക്കലിന്റെ ആനിമേറ്റഡ് സീരീസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു

0
108

മുന്‍ നടിയും ഡച്ചസ് ഓഫ് സസെക്‌സ് സുമായ മേഗന്‍ മാര്‍ക്കലിന്റെ ആനിമേറ്റഡ് സീരീസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു. പേള്‍ എന്നാണ് സീരിസിന്റെ പേര്. ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായാണ് നെറ്റ്ഫ്ളിക്‌സിന്റെ നീക്കം. നെറ്റ്ഫ്ളിക്‌സിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയിലും ഒട്ടനവധി ഉപഭോക്താക്കള്‍ നെറ്റ്ഫ്ളിക്‌സ് ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കഴിഞ്ഞ വര്‍ഷമായിരുന്നു മേഗനുമായി സീരീസ് ചെയ്യുന്ന വിവരം നെറ്റ്ഫ്ളിക്‌സ് പുറത്ത് വിട്ടത്. ലോകമൊട്ടാകെ സ്വാധീനം ചെലുത്തിയ ചരിത്രവനിതളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി നടത്തുന്ന സാഹസിക യാത്രയായിരുന്നു സീരീസിന്റെ ഇതിവൃത്തം. സീരീസിന്റെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ മേഗനായിരുന്നു.
മേഗന്റെയും ഭര്‍ത്താവ് ഹാരി രാജകുമാരന്റെയും ഉടമസ്ഥതയിലുള്ള ആര്‍ച്ചിവെല്‍ പ്രൊഡക്ഷനുമായി ഭാവിയില്‍ സഹകരിക്കുമെന്നും നെറ്റ്ഫ്ളിക്‌സ് വ്യക്തമാക്കി.