അനധികൃതമായ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍, കെട്ടിടങ്ങള്‍ അതിവേഗത്തില്‍ പൊളിച്ചുമാറ്റുന്നു

0
123

ഡല്‍ഹി: അനധികൃതമായി ഭൂമി കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ ആരംഭിച്ച് ഡല്‍ഹി സര്‍ക്കാര്‍. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 13 വരെയാണ് തുടരുക. തുഗ്ലക്കാബാദിലെ കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് ഏരിയയില്‍ നിന്നാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.

മെഹ്‌റൗളി ബദര്‍പൂര്‍ റോഡിലും കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് പരിസരത്തുമാണ് ബുധനാഴ്ച പൊളിച്ചുമാറ്റല്‍ നടക്കുന്നത്. കാളിന്ദി കുഞ്ച് മെയിന്‍ റോഡും കാളിന്ദി കുഞ്ച് പാര്‍ക്ക് മുതല്‍ ജാമിയ നഗര്‍ പോലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റങ്ങളും നീക്കം ചെയ്യും.

മെയ് 6ന് ശ്രീനിവാസ്പുരി പ്രൈവറ്റ് കോളനി മുതല്‍ ഓഖ്‌ല റെയില്‍വേ സ്റ്റേഷന്‍ ഗാന്ധി ക്യാമ്പ് വരെയായിരിക്കും പൊളിച്ചുമാറ്റല്‍ നടക്കുക. അതിന് ശേഷം, ഷഹീന്‍ ബാഗ് ജി ബ്ലോക്ക് മുതല്‍ ജസോല വരെയും ജസോല നെയില്‍ മുതല്‍ കാളിന്ദി കുഞ്ച് വരെയും പൊളിച്ചുമാറ്റല്‍ പ്രക്രിയ നടക്കും.